Your Image Description Your Image Description

വഡോദര: ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. ബുധനാഴ്ച ഉണ്ടായ കനത്ത മഴയിലാണ് റോഡ് തകർന്നത് . സമൂഹമാധ്യമങ്ങളില്‍ തകർന്ന റോഡിൻറെ ദൃശ്യങ്ങൾ വൈറലായി . ദഭോയ് റോഡിലെ രാജ്വി ക്രോസിംഗിന് സമീപമുള്ള ഹൈവേയിയിലാണ്‌ വിള്ളലുകൾ ഉണ്ടായത് . തുടർന്ന് റോഡ്‌ പൂർണമായും അടച്ചിട്ടു. ഈ പുതിയ റോഡ് കുറച്ച് മാസങ്ങൾക്കുമുമ്പാണ്‌ നിർമിച്ചത്‌.

2018ലാണ് ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത് . 2989 കോടി രൂപ ചെലവിൽ പണിത പ്രതിമ നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ഈ പ്രതിമ സ്ഥിതിചെയ്യുന്നത് സാധു ബെറ്റ് ദ്വീപിലേക്കുള്ള റോഡാണ് തകര്‍ന്നത്. ഈ സംഭവം, കോടികള്‍ മുടക്കി മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നിലംപതിച്ചത് നാണക്കേട് മാറും മുമ്പാണ്‌ വീണ്ടും ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് .

 

Leave a Reply

Your email address will not be published. Required fields are marked *