Your Image Description Your Image Description

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടന എട്ടു ലക്ഷം രൂപ സംഭാവന നൽകി . മധുരൈ കാമരാജ് സർവ്വകലാശാലയിലെ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപക സംഘടനയുടെ (എംയുടിഎ) ഭാരവാഹികളും സർവ്വകലാശാലാ-കോളേജ് അധ്യാപകരുടെ ദേശീയ സംഘടനയായ ഐഫക്ടോയുടെയും ഭാരവാഹികൾ ചേർന്നാണ് എട്ടുലക്ഷം രൂപയുടെ ചെക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന് കൈമാറിയത് . ഡോ. എം നാഗരാജൻ, ഡോ. ആർ രാജ ജയശേഖർ, ഡോ. ആർ ജയിംസ്, ഡോ. ആർ ഹെയ്സ് ഡോവ്സൺ, ഡോ. പി ശിവജ്ഞാനം, ഡോ. സി രാധാകൃഷ്ണൻ എന്നിവരും എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാറും എന്നിവർ പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *