Your Image Description Your Image Description

ഒട്ടാവ : കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കുടിയേറ്റ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെയാണ് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത് . ഇവർ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമ നിര്‍മാണ സഭയ്ക്ക് മുന്നിലും ഒൺടാരിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും പ്രതിഷേധ൦ നടത്തി . തുടർന്ന് തങ്ങൾക്ക് വർക്ക്‌ പെർമിറ്റ്‌ കാലാവധി നീട്ടണമെന്നും സ്ഥിരതാമസത്തിന്‌ അനുമതി നൽകണമെന്നുമാണ്‌ ഇവർ ആവിശ്യം ഉന്നയിച്ചത് .

കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളെത്തുടർന്ന്‌ 70000 വിദേശ വിദ്യാർഥികൾ പുറത്താക്കൽ ഭീഷണിയിലാണെന്ന്‌ വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപ്പോർട്ട്‌ നെറ്റ്‌വർക്ക്‌ അറിയിച്ചു. അതിനാൽ ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർഥികളാണ്‌. ഈ പുതിയ നയം ജസ്‌റ്റിൻ ട്രൂഡോ സർക്കാരാണ് കൊണ്ടുവന്നത് . വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ഈ നയം സെപ്‌തംബർ മുതലാണ്‌ നടപ്പാവുക.ഈ നിയമം നടപ്പാകുന്നതോടെ അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് വർക്ക്‌ പെർമിറ്റുകൾ മുൻവർഷത്തേക്കാൾ 35 ശതമാനം കുറയും.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *