Your Image Description Your Image Description

ഫ്‌ളോറിഡ : കാലാവസ്ഥ മോശമായതിനെ തുടർന്ന് പൊളാരിസ്‌ ദൗത്യം വീണ്ടും മാറ്റിവെച്ചു . കാലാവസ്ഥ പ്രതികൂലമായതിനാൽ ദൗത്യം 30ലേക്ക്‌ മാറ്റുന്നതായി സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. സഞ്ചാരികളുമായി ഡ്രാഗൺ പേടകം മടങ്ങി എത്തുമ്പോൾ കാലാവസ്ഥ മോശമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്‌ നൽകി. കഴിഞ്ഞ ദിവസം ഹീലിയം ചോർച്ച കണ്ടതിനെ തുടർന്ന്‌ മാറ്റിവച്ച ദൗത്യമായിരുന്നു വീണ്ടും പുനഃസ്ഥാപിച്ചത് . ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽ ഫാൽക്കൺ 9 റോക്കറ്റും ബഹിരാകാശ സഞ്ചാരികൾക്കുള്ള ഡ്രാഗൺ പേടകവും സുസജ്ജമാണെന്ന്‌ സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. അതിലെ ബഹിരാകാശ സഞ്ചാരികൾ മിഷൻ കമാൻഡർ ജേർഡ്‌ ഐസക്ക്‌ മാൻ, മിഷൻ പൈലറ്റ്‌ സ്‌കോട്ട്‌ പൊറ്റിറ്റ്‌, മിഷൻ സ്‌പെഷ്യലിസ്‌റ്റുകളായ അന്ന മേനോൻ, സാറാഗില്ലിസ്‌ എന്നിവരാണ്‌ . പ്രത്യേക ഭ്രമണപഥത്തിൽ ഭൂമിയെ അഞ്ച്‌ ദിവസം വലം വച്ച്‌ 40 പരീക്ഷണങ്ങൾ നടത്താനാണ്‌ പദ്ധതിയിട്ടത് .

 

Leave a Reply

Your email address will not be published. Required fields are marked *