Your Image Description Your Image Description

ലഹോർ: പാക്കിസ്ഥാൻ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം . അപകടത്തിനുശേഷം ക്യാമറയിലേക്ക് യുവതി കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് . നതാഷ് ഡാനിഷ് എന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കറാച്ചിയിലെ ഒരു പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ.

ഓഗസ്റ്റ് 19 ന് കറാച്ചിയിലെ കർസാസിൽ നതാഷ ഓടിച്ച വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങൾ പകർത്തിയ ചിലർക്കുനേരെ നതാഷ നടത്തിയ പെരുമാറ്റമാണ് തുടർന്ന് വിമർശനത്തിന് വഴിതെളിയിച്ചത്.

വീഡിയോ എടുക്കുന്ന ആൾക്കൂട്ടത്തിന് നേരെ ദേഷ്യപ്പെട്ട നതാഷ തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജനങ്ങളോടു പറയുന്നതും വിഡിയോയിൽ കാണാം ‘എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്കറിയില്ല’– എന്നാണ് വിഡിയോയിൽ പറയുന്നത് .

അപകടത്തിൽ പരുക്കേറ്റ ഒരാൾ വെന്റിലേറ്ററിൽ അത്യാസന്ന നിലയിലാണ്. അതേസമയം മാനസികപ്രശ്നമുണ്ടെന്നുചൂണ്ടിക്കാട്ടി അപകടത്തിനുശേഷം നതാഷ കോടതിയിൽ ഹാജരായില്ല. നതാഷയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ നതാഷയ്ക്ക് യാതൊരു പ്രശ്നം ഇല്ലെന്നും അതിനാൽ ചികിത്സ നൽകേണ്ടതായ ആവശ്യകതയില്ലെന്നും ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം .

 

 

Leave a Reply

Your email address will not be published. Required fields are marked *