Your Image Description Your Image Description

പാരീസ്: രണ്ടാഴ്ചയ്ക്കുശേഷം ഒളിമ്പിക്സിന്റെ കൊടിയിറങ്ങിയ ശേഷം പാരീസിൽ മറ്റൊരു കായികോത്സവത്തിന് തുടക്കം കുറിക്കുന്നു . ഭിന്നശേഷിക്കാരുടെ വലിയ കായികോത്സവമായ പാരാലിമ്പിക്സിന് ബുധനാഴ്ച തുടക്കമാവുക . ഇന്ത്യൻ സമയം രാത്രി 11.30-ന് നടക്കുന്ന ചടങ്ങ് മൂന്നുമണിക്കൂർ നീളും. ഉദ്ഘാടന പരിപാടി തുറന്നവേദിയിലാണ് നടക്കുക. അതേസമയം ജാവലിൻ താരം സുമിത് ആന്റിൽ, ഷോട്ട്പുട്ടർ ഭഗ്യശ്രീ ജാദവ് എന്നിവർ ഇന്ത്യൻ പതാകയേന്തുംഎന്നാണ് പുറത്ത് വരുന്ന വിവരം .

പാരാലിമ്പിക്സിന്റെ ഇത് 17-ാം എഡിഷനാണിത്.ഇത് ആദ്യമായിട്ടാണ് പാരീസ് പാരാലിമ്പിക്സിന് വേദിയാകുന്നത്. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഈ മത്സരത്തിൽ ഇന്ത്യയുൾപ്പെടെ 160-ലേറെ രാജ്യങ്ങൾ പങ്കെടുക്കും.

ഇന്ത്യ പാരീസിൽ 84 ടീമുമായിട്ടാണ് എത്തുക . ടോക്യോയിൽ 54 പേരടങ്ങിയ ഇന്ത്യൻ സംഘം 19 മെഡലുമായി 24-ാം -ാം സ്ഥാനത്തെത്തിയിരുന്നു . അതിൽ സ്വർണത്തിന്റെ എണ്ണം ഇരട്ടയക്കത്തിലെത്തിക്കാനും മെഡലുകൾ 25-ലെത്തിക്കണമെന്നും ഇവർ സംഘം ലക്ഷ്യമിടുന്നു. ഇതിന് മുമ്പ് ഉണ്ടായ ഏഷ്യൻ പാരാ ഗെയിംസിൽ 29 സ്വർണം ഉൾപ്പെടെ ഇന്ത്യ 111 മെഡൽ നേടിയിരുന്നു. ഇപ്രാവശ്യം രാജ്യം 12 ഇനങ്ങളിൽ മത്സരിക്കു൦ .

അതേസമയം ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടികൊടുത്ത സുമിത് ആന്റിൽ, അവനി ലേഖ്റ തുടങ്ങിയവർ ഇന്ത്യക്ക് മെഡൽപ്രതീക്ഷ നൽക്കുന്നുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *