Your Image Description Your Image Description

ബീജിങ് : അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേക്ക്‌ സള്ളിവൻ ചൊവ്വാഴ്ച ത്രിദിന സന്ദർശനത്തിനായി ബീജിങ്ങിലെത്തി. ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ്‌ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമെന്ന്‌ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അതേസമയം അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ജനുവരിയിൽ കാലാവധി അവസാനിക്കുംമുമ്പ്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്‌ പുറത്ത് വരുന്ന വിവരം.അതിനാൽ ഇതിന്‌ മുന്നോടിയായിട്ടുള്ള ചർച്ചകൾക്കാണ്‌ സള്ളിവന്റെ സന്ദര്‍ശനമെന്നാണ് റിപ്പോർട്ടുകൾ ഉള്ളത് . അദ്ദേഹം വിദേശ മന്ത്രി വാങ്‌ യി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *