Your Image Description Your Image Description

ചെന്നൈ : ക്ഷേത്രത്തിൽ കയറാൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവത്തിൽ നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവത്തിലാണ് മന്ത്രി പ്രതികരിച്ചത് .

അതേസമയം നടി തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത പറഞ്ഞു . പിന്നാലെ നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം അനുവദിച്ചത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *