Your Image Description Your Image Description

ജയ്‌പുർ : രാജസ്ഥാനിൽനിന്ന്‌ കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ് ബിട്ടു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ എംപി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്ഥാനം രാജിവച്ചതിനെ തുടർന്ന്‌ നടത്തിയ തെരഞ്ഞെടുപ്പിലാണ്‌ രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്‌.

ചൊവ്വാഴ്‌ചയായിരുന്നു രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 22 ന് പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി ബബിത വാധ്വാനിയുടെ പത്രിക തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയും പത്രിക പിൻവലിച്ചതിനെ തുടർന്ന് രവ്‌നീത്‌ സിങ് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു . 2026 ജൂൺ 21വരെയാണ് ഈ സീറ്റിന്റെ അംഗത്വ കാലാവധി.

അതേസമയം ,മധ്യപ്രദേശിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി ജോർജ്‌ കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *