Your Image Description Your Image Description

കാസര്‍കോട്: കവി ടി. ഉബൈദിന്റെ സമരണാർത്ഥം ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് .

കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബറില്‍ 50,001 രൂപയും ഫലകവുമാണ് പുരസ്കാരമായി സച്ചിദാനന്ദന് ദുബായിയില്‍ വിതരണം ചെയ്യുക .

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ പങ്കെടുത്തിട്ടുണ്ടായി .

 

 

 

Leave a Reply

Your email address will not be published. Required fields are marked *