Your Image Description Your Image Description

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഹെലികോപ്റ്റര്‍ നിര്‍മാണ കമ്പനിയായ പവന്‍ ഹംസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുണ്ട്. ഡല്‍ഹിയിലും മുംബൈയിലുമായിരിക്കും നിയമനം. സ്ഥിരനിയമനവും കരാര്‍ നിയമനവും കണ്‍സല്‍ട്ടന്‍സി നിയമനവും ഉള്‍പ്പെടെയാണിത്.

തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍. ആന്‍ഡ് അഡ്മിന്‍)-1, അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍)-1, അസോസിയേറ്റ് ഹെലിക്കോപ്റ്റര്‍ പൈലറ്റ്-20, സ്‌കീം ഫോര്‍ കണ്‍വെര്‍ഷന്‍ സി.പി.എല്‍ (എ) ടു സി.പി.എല്‍ (എച്ച്)-10, ഫ്രഷ് ഹെലിക്കോപ്റ്റര്‍ പൈലറ്റ്-10, അസോസിയേറ്റ് മാനേജര്‍ (ഓപ്പറേഷന്‍സ്/ മെറ്റീരിയല്‍സ്/ എഫ്.ആന്‍ഡ്.എ./ പ്രൊഡക്ഷന്‍ പ്ലാനിങ്)-8, ഓഫീസര്‍ (പ്രൊഡക്ഷന്‍ പ്ലാനിങ്)-2, അസോസിയേറ്റ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍-4, എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍-4, ട്രെയിനി എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍-20, സ്റ്റേഷന്‍ മാനേജര്‍-2, ഓഫീസര്‍ (ഡിസൈന്‍ ഓര്‍ഗനൈസേഷന്‍/ ഇലക്ട്രിക്കല്‍)-2, എന്‍ജിനീയര്‍ (എയര്‍ കണ്ടീഷനിങ്)-1, അസിസ്റ്റന്റ് (എച്ച്.ആര്‍.ആന്‍ഡ് അഡ്മിന്‍/ മെറ്റീരിയല്‍സ്/ സ്റ്റോഴ്സ്)-5, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍)-3, ഫയര്‍ അസിസ്റ്റന്റ്-1, ഇലക്ട്രീഷ്യന്‍-1, സീനിയര്‍ കണ്‍സല്‍ട്ടന്റ്/ കണ്‍സല്‍ട്ടന്റ്-6. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.pawanhans.co.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *