Your Image Description Your Image Description
Your Image Alt Text

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി നിയമ ലംഘകർക്കുള്ള പിഴ റദ്ദാക്കൽ പദ്ധതി അടുത്ത വർഷം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത് ഡിസംബർ 31 ന് അവസാനിക്കാനിരുന്നതായിയുന്നു.

നികുതി സംവിധാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തൽ, നികുതി അടക്കാൻ കാലതാമസം വരുത്തൽ, നികുതി റിട്ടേണുകൾ സമർപ്പിക്കാൻ കാലതാമസം വരുത്തൽ, മൂല്യവർധിത നികുതി റിട്ടേണുകളിൽ തിരുത്തലുകൾ വരുത്തൽ, ഇ-ഇൻവോയ്‌സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന ഫീൽഡ് പരിശോധനകളിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ, മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങൾ എന്നിവയ്ക്കുള്ള പിഴകളിൽ നിന്നാണ് പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *