Your Image Description Your Image Description

 

കൊച്ചി : സൂപ്പർ ലീഗ്‌ കേരളയിലെ കൊച്ചി ടീമിനെ അവതരിപ്പിച്ചു . ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്ന പി ആർ ശ്രീജേഷ് ടീം പതാക കെെമാറിയത് . സെപ്തംബർ ഏഴിന്‌ കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്‌സിയെ നേരിടും. ടീമിന്‌ പൂർണ പിന്തുണ നൽകണമെന്ന്‌ ടീം ഉടമകളായ നടൻ പൃഥ്വിരാജ്, ഷമീം ബക്കർ എന്നിവർ പറഞ്ഞു.

മരിയോ ലെമോസാണ്പോർച്ചുഗലിൽ കൊച്ചിയുടെ ഹെഡ് കോച്ച്. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് സഹപരിശീലകൻ. ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്റ്റോ, ടുണീഷ്യൻ ദേശീയതാരം സയിദ് മുഹമ്മദ് നിഥാൽ, ഡിസിരി ഒമ്രാൻ, ഐവറി താരം മോക്കി ജീൻ ബാപ്പിസ്റ്റെ, ദക്ഷിണാഫ്രിക്കൻ താരം സിയാൻഡ നിഗുമ്പോ, കൊളംബിയൻ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരാണ്‌ ടീമിലെ മറ്റ് വിദേശതാരങ്ങൾ.

ക്യാപ്റ്റൻ ഇന്ത്യൻ മുൻ ഗോൾകീപ്പറും ഐഎസ്എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് . അതേസമയം സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്, അർജുൻ ജയരാജ്, ഹജ്മൽ സക്കീർ എന്നിവർക്കൊപ്പം ഐ ലീഗ്, കേരള പ്രീമിയർ താരങ്ങളും ബൂട്ട് കെട്ടും.

 

 

Leave a Reply

Your email address will not be published. Required fields are marked *