Your Image Description Your Image Description

മുംബൈ: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ഇതാ അവരുടെ പുതിയ ക്യു8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.17 കോടി രൂപയാണ് എക്സ്-ഷോറൂം വില.

മൂന്നു ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത് . ഈ എന്‍ജിന്‍ 340 ബി.എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും . മാത്രമല്ല 100 കിലോമീറ്റര്‍ വേഗത്തിൽ 5.6 സെക്കന്‍ഡ് കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും . അതേസമയം മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ഔഡി ഗോള്‍ഡ്, മൈത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, സഖിര്‍ ഗോള്‍ഡ്, ടാമറിന്‍ഡ് ബ്രൗണ്‍, ഗ്ലേസിയര്‍ വൈറ്റ്, വൈറ്റോമോ ബ്ലൂ, സാറ്റലൈറ്റ് സില്‍വര്‍, വികുന ബീജ് എന്നീ നിറങ്ങളില്‍ കാര്‍ വിപണിയിൽ ലഭ്യമാക്കും .

Leave a Reply

Your email address will not be published. Required fields are marked *