Your Image Description Your Image Description

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിമാരുടെ ഒരു പരാതിയും തന്റെ അറിവില്‍ ഇതുവരെ രാജ്ഭവന് ലഭിച്ചിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ .അതേസമയം, നടി സോണിയ മല്‍ഹാർ രാജ്ഭവനിലെ മുന്‍ ജീവനക്കാരന്റെ സിനിമയില്‍ അഭിനയിച്ചിട്ട് പണം ലഭിച്ചില്ല എന്ന ആരോപണത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഏതുവിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമാണെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞു . ധൈര്യപൂര്‍വ്വം നടിമാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണ്. പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവില്‍ താല്‍പര്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

പരാതി ലഭിച്ചാല്‍ തന്റെ ഭരണഘടനാപരമായ പദവി വെച്ച് ചെയ്യാവുന്നതെല്ലാം ചെയ്യും. ഇതുവരെ ഒരു പരാതിയും ആരുടെ കയ്യില്‍ നിന്നും ലഭിച്ചിട്ടില്ല. പരാതി നല്‍കാന്‍ പോയ നടിയോട് പൊലീസ് സഹകരിച്ചില്ല എന്നുള്ളത് സങ്കടകരമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ട് എന്നുള്ളത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാനുള്ള ലൈസന്‍സ് അല്ല. കര്‍ശനമായ അടിയന്തര സ്വഭാവത്തിലുള്ള നടപടി മുഖ്യമന്ത്രി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാനായി ആരും ഭയപ്പെടേണ്ട ആവശ്യമില്ല, ധൈര്യപൂര്‍വം മുന്‍പോട്ട് വരണം. വിഷയത്തില്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നു അദ്ദഹം പറഞ്ഞു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *