Your Image Description Your Image Description
Your Image Alt Text

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര അടക്കാത്തെരു ഗവൺമെന്‍റ് ഹോസ്പിറ്റലിനു സമീപം ചെറുശ്ശേരി റോഡ് പറമ്പത്ത് മീത്തൽ സതീശൻ (56)ഹൃദയാഘാതം മൂലം അന്തരിച്ചു.ബഹ്‌റൈനിലെ സലാഹുദീൻ കമ്പനി ജീവനക്കാരനായിരുന്നു.

മുൻ വോളിബോൾ താരം പി എം പ്രകാശൻ (ഇൻകം ടാക്സ് മുംബൈ )സഹോദരനാണ്.  ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം ഹെൽപ്പ് ഡെസ്കിന്റെ സഹകരണത്തോടെ കമ്പനി അധികൃതർ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ അനിഷ, മക്കൾ സരിൽ, ഷരോൺ

Leave a Reply

Your email address will not be published. Required fields are marked *