Your Image Description Your Image Description

ടൊറന്റോ : ചൈനീസ്‌ ഇറക്കുമതിക്ക്‌ കാനഡയിൽ 
100 ശതമാനം ചുങ്കം ഏർപ്പെടുത്തി . അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു.

ചൈന ആഗോളവിപണിയിൽ അമിതമായി ഉൽപ്പന്നങ്ങൾ എത്തിച്ച്‌ വിപണി കീഴടക്കാൻ ശ്രമിക്കുന്നതായാണ്‌ കാനഡ ആരോപണം ഉന്നയിച്ചിരിക്കുന്നത് . ചൈനയിൽനിന്നുള്ള ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത്‌ പരിഗണിക്കുമെന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.

 

 

Leave a Reply

Your email address will not be published. Required fields are marked *