Your Image Description Your Image Description

അഞ്ചൽ : നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രർ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം ജില്ലയിലെ അഞ്ചലിൽ താന്നി വിളവീട്ടിൽ സിജുവാണ്‌ രക്ഷപ്പെട്ടത്‌.

കാറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയും ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തതോടെ കാറിന്റെ നിയന്ത്രണം വിട്ടു . തുടർന്ന് സിജു കാറിൽ നിന്നും പുറത്തേക്കു ചാടിയത് കൊണ്ട് അപകടം ഒഴിവായി .

കാറിൽ നിന്ന് തീ പടർന്ന് പിടിക്കുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ കാർ പൂർണമായും കത്തിനശിച്ചു.തീ പടർന്ന് പിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം .

 

 

Leave a Reply

Your email address will not be published. Required fields are marked *