Your Image Description Your Image Description

കെയ്‌റോ : സുഡാനില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. നിരവധിപേർ ഒലിച്ചുപോയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സുഡാനിലെ കിഴക്കൻ അര്‍ബാത്ത് അണക്കെട്ടാണ് ശക്തമായ മഴയെ തുടർന്ന് തകര്‍ന്നത്.

സംഭവസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം എത്രപേർ കാണാതായിയിട്ടുണ്ട് എന്ന് വ്യക്തമല്ല . അതുപോലെ ഇനിയും മരണസംഖ്യയും കൂടാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. നിലവിൽ 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമം അല്‍-തഗീര്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *