Your Image Description Your Image Description

ഫ്രാങ്ക്ഫർട്ട് : പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണത്തിൽ ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു . വെള്ളിയാഴ്ച വൈകുന്നേരം സുലിങ്ങൻ നഗരത്തിൽ 650–ാം വാർഷികാഘോഷത്തിനിടെ ഫ്രോൺഹോഫിലെ ചത്വരത്തിൽ നടന്ന ലൈവ് ബാൻഡ് സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഈ അക്രമണത്തിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടന, ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അറിയാൻ സാധിക്കുന്നത് .

അക്രമി സിറിയൻ അഭയാർഥികളുടെ ക്യാംപിൽ നിന്നാണ് 2022ൽ ഇയാൾ ജർമനിയിലെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അടുത്ത മാസം തീവ്ര വലതു പക്ഷത്തിന് സ്വാധീനമുള്ള തുറുഞ്ചിയ, സാക്സണി, ബ്രാൻഡൻബുർഗ് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ആക്രമണം നടന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *