Your Image Description Your Image Description

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ ഉണ്ടായ 2 ബസ് അപകടങ്ങളിൽ 36 പേർ മരിച്ചു. ഒട്ടവധി പേർക്കു പരുക്കേറ്റു. മുസ്‌ലിം തീർഥാടകരുമായി പുറപ്പെട്ട ബസ് തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹൈവേയിൽനിന്നു കൊക്കയിലേക്കു മറിഞ്ഞുവീണായിരുന്നു അപകടം സംഭവിച്ചത് . അതിൽ 12 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയിതിട്ടുണ്ട് .

ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ലോക്കൽ പൊലീസ് മേധാവി ഖാസി സാബിർ പറഞ്ഞു.മറ്റൊരു ബസ് അപകടം കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ കഹുട്ട ജില്ലയിലാണ് . അതും കൊക്കയിലേക്കു മറിഞ്ഞാണ് അപകടം ഉണ്ടായത് . അപകടത്തിൽ 2 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 24 പേരാണു മരിച്ചത്. 7 പേർക്കു പരുക്കേറ്റു. രണ്ടു അപകടത്തിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവർ അനുശോചനം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *