Your Image Description Your Image Description

വാഷിങ്‌ടൺ :സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം സ്‌പെയ്‌സ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ. നാസ 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരുടെയും മടക്കമെന്ന്‌ സ്ഥിരീകരിച്ചു. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരികെകൊണ്ടുവരും. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. സെപ്‌തംബര്‍ ആദ്യവാരത്തോടെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് .

അതേസമയം ക്രൂ 9ൽ സുനിതയ്‌ക്കും വിൽമോറിനും മടങ്ങിവരാനാകും. എന്നാൽ, നാസ സഞ്ചാരികളായ ഇരുവരെയും ആറുമാസത്തിലേറെയായി നിലയത്തിൽ നിന്ന് മടക്കി കൊണ്ടുവരുന്നത് പ്രതിസന്ധിയാണ്. അതിനാൽ നാസ റഷ്യൻ പേടകത്തെ ഉപയോഗപ്പെടുത്താനാവുമോ എന്ന് ആലോചിക്കുന്നുണ്ട്. ബോയിങ്‌ കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ ജൂൺ അഞ്ചിനാണ്സു നിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക്‌ പുറപ്പെട്ടത്‌. എട്ടു ദിവസത്തിനകം മടങ്ങാനായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യമുണ്ടായത് . എന്നാൽ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാർലൈനർ സർവീസ് മൊഡ്യൂളിലെ റിയാക്‌ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച മൂലം തിരിച്ചു വരുന്നത് പ്രതിസന്ധിയായി .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *