Your Image Description Your Image Description

കൊൽക്കത്ത : പുതിയ സീസൺ ഐഎസ്‌എൽ ഫുട്‌ബോൾ മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകും . സെപ്‌തംബർ 13ന്കൊൽക്കത്തയിലാണ്‌ മത്സരം നടക്കുക . നിലവിൽ മുംബൈയാണ്‌ ചാമ്പ്യൻമാർ. അതിൽ മുംബൈ 3–-1ന്‌ ജയിച്ചു.

തിരുവോണ ദിനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 15ന്‌ പഞ്ചാബ്‌ എഫ്‌സിയുമായി മത്സരിക്കും . കൊച്ചിയാണ്‌ കളി . നിലവിൽ ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ്‌ പുറത്തുവിട്ടത്‌. ഈ പ്രാവിശ്യം 13 ടീമുകളാണ്‌ എത്തുക . ഐ ലീഗ്‌ ചാമ്പ്യൻമാരായ മുഹമ്മദൻസാണ്‌ നവാഗതർ.എന്നിവർ അതേസമയം, ഹൈദരാബാദ്‌ എഫ്‌സിയുടെ ക്ലബ് ലൈസൻസുമായി ബന്ധപ്പെട്ട്‌ അനിശ്‌ചിതത്വം തുടരുകയാണ് . മുഹമ്മദൻസ്‌ 16ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായി ആദ്യ കളിക്കിറങ്ങും.

രാത്രി 7.30നാണ്‌ മത്സരങ്ങൾ നടക്കുവാൻ പോകുന്നത് . ശനിയാഴ്‌ചകളിൽ രണ്ട്‌ മത്സരംവീത൦ ഉണ്ടാക്കും . ആദ്യകളി വൈകിട്ട്‌ അഞ്ചിന്‌ നടക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ രണ്ട്‌ മത്സരങ്ങൾ കൊച്ചിയിലാണ്‌. ശേഷം 22ന്‌ ഈസ്‌റ്റ്‌ ബംഗാളുമായാണ്‌ രണ്ടാമത്തെ കളി.ഈപ്രാവിശ്യം മിക്കേൽ സ്‌റ്റാറേ എന്ന സ്വീഡിഷ്‌ പരിശീലകനുകീഴിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുക . സെമിയിൽ ഡ്യൂറൻഡ്‌ കപ്പിൽ കടക്കാതെ പുറത്തായതിന്റെ നിരാശയുണ്ട്‌ ബ്ലാസ്‌റ്റേഴ്‌സിന്. നോഹ സദൂയ്‌, അഡ്രിയാൻ ലൂണ, ക്വാമി പെപ്ര എന്നിവരാണ്‌ പ്രധാന താരങ്ങൾ. മത്സരങ്ങൾ സ്‌പോർട്‌സ്‌ 18ലാണ്‌ തത്സമയം. ഒപ്പം ജിയോ സിനിമയിലും കാണാൻ സാധിക്കും .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *