Your Image Description Your Image Description

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ 30ന്‌ പന്തംകൊളുത്തി പ്രകടനം നടത്തും.

എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ്‌ പ്രകടനം. ക്യാമ്പസുകളിലും പെൺകുട്ടികൾക്ക്‌ അരക്ഷിതാവസ്ഥയാണെന്നും പരാതി നൽകിയാലും നടപടിയില്ലെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ സൂരജ്‌ ഇളമൺ, സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *