Your Image Description Your Image Description

കൊച്ചി : ‘അമ്മ സംഘടനക്കെതിരെ പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് ധർമജൻ ബോൾ​ഗാട്ടിപറഞ്ഞു . സി​ദ്ദിഖ്അ മ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ​ രാജി വെച്ചതിന് പിന്നാലെയായിരുന്നു ധർമജൻ പ്രതികരിച്ചത് . അതേസമയം അമ്മ സംഘടന ശുദ്ധികലശം നടത്തിയാൽ കേരളം നന്നാവുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്

നിങ്ങൾക്കെന്താണ് വേണ്ടത് ‘അമ്മ ഇപ്പൊ ശുദ്ധികലശം നടത്തണോ? അങ്ങനെ ചെയ്താൽ കേരളം നന്നാവുമോ?. നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സിദ്ദിഖ് അദ്ദേഹത്തിന്റെ മാന്യതകൊണ്ടാണ് രാജിവെച്ചത് അല്ലാതെ ശുദ്ധികലശം നടത്താൻ വേണ്ടിയല്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു.

നടിക്കെതിരായ ആക്രമണം പുറത്തുവന്ന സമയത്തും ഇന്നും തന്റെ നിലപാട് കറക്ടാണെന്നും ധർമജൻ പറയുന്നുണ്ട്. അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ജയിലിന് പുറത്ത് നിന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. അതും എന്റെ നിലപാടാണ്. അവിടെ കരയണോ ചിരിക്കണോ എന്നത് എന്റെ തീരുമാനമാണെന്നും ധർമജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *