Your Image Description Your Image Description

മുംബൈ: പുതിയ ഇലക്ട്രിക് ഇവിയുമായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. സെപ്തംബര്‍ 11 ന് കാര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്. ഇതിന്റെ നിര്‍മാതാക്കളായ ചൈനീസ് വൈദ്യുത കാര്‍ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്സര്‍ ഇവി ഇന്ത്യയില്‍ എത്തുക. വിപണനയിൽ ഈ കാറിന് 20 ലക്ഷം രൂപ വില മതിക്കും .

അതേസമയം ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് കാറിന്റെ മറ്റൊരു ഫീച്ചര്‍. മാത്രമല്ല സുരക്ഷക്കായി ആറ് എയര്‍ ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള അഡാസ് സുരക്ഷാ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *