Your Image Description Your Image Description

മുംബൈ: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത് – നരേന്ദ്രമോദി പറഞ്ഞു . സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കൊൽക്കത്തയിൽ യുവഡോക്ടറെ കൊലപ്പെടുത്തിൽ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.

‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സർക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടരുത്. അദ്ദേഹം ‘മഹാരാഷ്ട്രയിലെ ‘ലഖ്പതി ദീദി സമ്മേളന’ത്തിൽ സംസാരിക്കുകയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത് . സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിയമങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *