Your Image Description Your Image Description

തിരുവനന്തപുരം: സിദ്ധിഖ് ലൈംഗികപീഡനാരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ‘അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു . ചൊവ്വാഴ്ചയാണ് ‘അമ്മ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് സ്ഥാനം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ സെക്രട്ടറിയായ ബാബുരാജിനാണ ജനറൽ സെക്രട്ടറി സ്ഥാനം എന്നൊരു സൂചനയുണ്ട് .

അതേസമയം ജഗദീഷ് ബാക്കി കാര്യങ്ങൾ എക്‌സിക്യൂട്ടീവ് ചേർന്നതിനുശേഷം തീരുമാനിക്കുമെന്ന് പ്രതികരിച്ചു .

ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചു. ഇതിന് പിന്നാലെ സിദ്ധിഖിനെതിരെയും യുവനടി ലൈംഗിക പീഡന പരാതിയുമായി എത്തിയത്. യുവനടി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിനാണ് സിദ്ധിഖ് രാജിക്കത്തയച്ചത്. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.

എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *