Your Image Description Your Image Description

കൊൽക്കത്ത : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടരുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ഉപയോഗിച്ച് പ്രതിഷേധപ്രകടനം നടത്തിയതിന് സ്കൂളുകൾക്ക് സർക്കാർ നോട്ടീസ് നൽകി. 3 സ്കൂളുകൾക്കാണ് സർക്കാർ നോട്ടീസ് നൽകിയത് .ഹൗറ ജില്ലയിലെ ബലുഹട്ടി ഹൈസ്‌കൂൾ, ബലുഹട്ടി ഗേൾസ് ഹൈസ്‌കൂൾ, ബന്ത്ര രാജ്‌ലക്ഷ്മി ഗേൾസ് സ്‌കൂൾ എന്നീ മൂന്ന് എയ്ഡഡ് സ്‌കൂളുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് .കുട്ടികളെ പങ്കെടുപ്പിച്ചതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത്. അതേസമയം സ്കൂളുകളെ കേന്ദ്രികരിച്ച് സംഘടിപ്പിച്ച സംയുക്ത റാലിയിൽ വിദ്യാർഥികൾക്കൊപ്പം നിരവധി അധ്യാപകരും അനധ്യാപകരും പങ്കെടുത്തിരുന്നു.

29നാണ് കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് സംഭവത്തിൽ മുൻ പൊലീസ് വളന്റിയറും തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റായ്യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സർക്കാർ യഥാർഥ കുറ്റവാളികളെ മറച്ചുവെക്കാനാണ്ശ്ര മിക്കുന്നതെന്ന് ചുണ്ടിക്കാണിച്ച് രാജ്യത്ത് പ്രതിഷേധം നടക്കുകയാണ് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *