Your Image Description Your Image Description

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന.വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന വരുന്നത് . 2022 ല്‍ ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞ സ്ഥാനത്താണ് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായി തെരെഞ്ഞടുക്കപ്പെട്ടത്.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അതിൽ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി സാധ്യമാകൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുഎത്തിയിരുന്നു . എന്നാല്‍ ആരോപണത്തിന്റെ ആക്കം മനസിലാക്കിയ ശേഷം രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. അതേസമയം ആരോപണം ഉയര്‍ന്നതോടെ സിദ്ദിഖ് അമ്മ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജിത്തിന്‍റേയും രാജി വന്നത് .

Leave a Reply

Your email address will not be published. Required fields are marked *