Your Image Description Your Image Description

ധാക്ക : ബംഗ്ലാദേശിലെ താഴ്‌ന്നപ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് 50 ലക്ഷം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് . കുമില, നോഖാലി, ബ്രഹ്മൻഭരിയ ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ എന്നീ പ്രദേശങ്ങ ളിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് 15 പേർ മരിച്ചത് .

രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള അഞ്ചു നദികൾ കരകവിഞ്ഞതാണ്‌ പ്രളയത്തിന്‌ കാരണമായതെന്ന്‌ ബംഗ്ലാദേശ്‌ കാലാവസ്ഥാവിഭാഗം അറിയിച്ചു. ദുരന്ത നിവാരണത്തിന്‌ ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്‌ച ഇന്ത്യൻ പ്രതിനിധികളെ സന്ദർശിച്ച ബംഗ്ലാദേശ്‌ താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനൂസ്‌ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *