Your Image Description Your Image Description

ഭോപ്പാൽ : പോലീസ് കസ്റ്റ‍‍ഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ ചെയ്‌തു . ബൈക്ക് മോഷണം ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവാവാണ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തത് . തുടർന്ന് കാരണക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പന്ധാന ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെയാണ് യുവാവിന്റെ മരണത്തിൽ സസ്പെൻഡ് ചെയ്തത്. യുവാവിനെ വെള്ളിയാഴ്ചയാണ് ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തത് .

യുവാവ് ലോക്കപ്പിലെ അഴികളിൽ പുതപ്പുകൊണ്ട് കുരുക്കിട്ടാണ് ആത്മഹത്യ ചെയ്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല എന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ സിദ്ധാർത്ഥ് ബഹു​ഗുണ പറഞ്ഞു.

അതേസമയം ,സംഭവത്തിൽ പാണ്ഡാന ടൗൺ ഇൻസ്‌പെക്ടർ വികാസ് കിഞ്ചി, സബ് ഇൻസ്‌പെക്ടർ ഹിമാൽ ദാമോർ, കോൺസ്റ്റബിൾമാരായ നാരായൺ, അനിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സിദ്ധാർത്ഥ് ബഹുഗുണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *