Your Image Description Your Image Description

ബത്തേരി : വീട് തകർന്നുവീണ് അഞ്ചു പേർക്ക്‌ പരുക്കേറ്റു . സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിലെ വീട് തകർന്ന് വീണാണ് അഞ്ചു പേർക്ക് പരിക്കേറ്റത് . ശനായാഴ്ച പുലർച്ചെ മനക്കത്തൊടി ആബിദയുടെ വീടാണ് തകർന്നുവീണത്. തുടർന്ന് അഞ്ചംഗ കുടുംബത്തെ സമീപവാസികൾ രക്ഷപ്പെടുത്തി അവിടുന്ന് മാറ്റി .

അപകടത്തിൽ വീടിൻ്റെ പകുതിഭാഗവും പൂർണ്ണമായും തകർന്നു. അവിടെ ആളുകൾ ഉറങ്ങിക്കിടക്കുകയായിരുന്നു, കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും വീണത് . അതേസമയം പരിക്കേറ്റവരെല്ലാം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവരം അറിഞ്ഞു സംഭവ സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി വേണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *