Your Image Description Your Image Description
Your Image Alt Text

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഇപ്പോൾ എനിക്കൊരു കാമുകൻ ഉണ്ട്. അദ്ദേഹത്തിന്റെ വിവാഹമാണ്. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ.

ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്‌നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്‌തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. വിവാഹം ചെയ്‌തോ എന്ന് ഞാനാണ് പറഞ്ഞത്. കാമുകന്റെ പേര് പറയാൻ താൽപര്യമില്ല.

ആളുകളറിഞ്ഞ് പിന്നീട് അത് പ്രശ്‌നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്‌നമാകും. അത് വരാൻ പാടില്ല. അതുകൊണ്ടാണ് അതാരാണെന്ന് വെളിപ്പെടുത്താത്തത്.  കല്യാണം കഴിക്കണം എന്നൊക്കെ എപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയാകാനോ ഡിവോഴ്‌സ് ആയവരുമായുള്ള വിവാഹമോ എനിക്ക് പറ്റില്ല.- ഷക്കീല പറഞ്ഞു.ആത്മഹത്യ ചിന്തകൾ വന്നിട്ടുണ്ടെങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

‘അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണ്. പതിനഞ്ച് വയസ് മുതൽ സമ്പാദിക്കുന്ന ആളാണ് ഞാൻ. ഞാൻ കള്ളം പറയാറില്ല. പക്ഷേ എന്റെ അമ്മ എന്നെ വിശ്വസിക്കില്ല. അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്. ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യും. പിറ്റേന്ന് വേദനയുണ്ടാകും. എന്നാൽ അമ്മ, വേദനിക്കുന്നുണ്ടോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലും ചോദിക്കില്ലായിരുന്നു’. ഷക്കീല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *