Your Image Description Your Image Description

കൊൽക്കത്ത : നടി പായൽ മുഖർജിക്കു നേരെ ആക്രമണം കാറിന്റെ ചില്ല്‌ തകർത്ത നിലയിൽ . കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസിൽ വൻ പ്രതിഷേധം നടക്കുന്നത്തിനിടെയാണ് ബംഗാളിൽ നടിക്കുനേരെ ആക്രമണം നടന്നത് . ബംഗാളി നടി പായൽ മുഖർജിയ്ക്ക് നേരെയാണ് ആക്രമണo നടന്നത് . രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിർത്തി നടിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചിരിക്കുന്നത് .

രാത്രി സതേൺ അവന്യു റോഡിലൂടെ പോകുമ്പോഴായിരുന്നു സംഭവം നടന്നത് . അക്രമി കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയും പിന്നാലെ ചില്ലുകൊണ്ടു കയ്യിൽ മുറിവേറ്റതായി നടി ട്വിറ്ററിൽ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *