Your Image Description Your Image Description

കൊച്ചി: 500 കോടി രൂപ സ്വര്‍ണ വായ്പയില്‍ നിക്ഷേപിക്കാന്‍ റിച്ച് ഫീല്‍ഡ് സര്‍വീസസ് ഒരുങ്ങി . കെ.എല്‍.എം. ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ റിച്ച് ഫീല്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് . ആദ്യഘട്ടത്തില്‍ കമ്പനി നൂറോളം ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് പദ്ധതി. അതിനായി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി ശാഖകള്‍ ആരംഭിക്കും .

മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും ശാഖകളില്‍ ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിനസിലും ലാഭത്തിലും വര്‍ധന കൈവരിച്ചതിനാല്‍ ഓഹരി ഉടമകള്‍ക്ക് എട്ട് ശതമാനം ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ വായ്പയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ വി.സി. ജോര്‍ജ്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *