Your Image Description Your Image Description

മുംബൈ : മഹാരാഷ്ട്രയിലെ ബദ്‍ലാപുർ സ്കൂളിലെ
നാലുവയസ്സുകാരിയെ സ്‌കൂൾ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ച ബദ്‍ലാപുർ സ്കൂളിന്‌ ബിജെപി –- ആർഎസ്‌എസ്‌ ബന്ധം ഉള്ളതായ കണ്ടെത്തൽ . സ്‌കൂളിലെ ട്രസ്റ്റികളായ തുഷാർ ശരദ് ആപ്തെയും നന്ദകിഷോർ പട്കറും എന്നിവർക്കാണ് ബന്ധമുള്ളതായി വിവരം ലഭിച്ചത് . അതേസമയം തുഷാർ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ അതിക്രമം നടക്കുന്നെന്ന്‌ ആരോപിച്ച്‌ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രവും കോൺഗ്രസ്‌ പുറത്തുവിട്ടിട്ടുണ്ട്‌. ഒപ്പം അംബാർനാഥിലെ ബിജെപി പബ്ലിക് വെൽഫെയർ കമ്മിറ്റി പ്രസിഡന്റാണ്‌ ഇയാൾ. കൂടാതെ ഇതിലെ മറ്റൊരു വ്യക്‌തി നന്ദകിഷോർ പട്കർക്കും ബിജെപി ബന്ധമുണ്ട്. ഇയാൾ കുക്ഗാവിലെ ബദ്‍ലാപുർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായിരുന്നു.

, തിങ്കളാഴ്‌ച ബോംബെ ഹൈക്കോടതി മഹാരാഷ്‌ട്രയിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും ഹർത്താൽ നടത്താൻ പാടില്ലെന്ന്‌ ഉത്തരവിട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ്‌ ഇങ്ങനെ തീരുമാനിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *