Your Image Description Your Image Description

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു .പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അർജുനൻ . 40 വയസായിരുന്നു.അസം സ്വദേശിയാണ് അർജുൻ .

മുഖ്യമായും ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും പോയിരുന്ന അർജുൻ ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു. തുടർന്ന് അർജുനെ ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു .

അർജുനെ ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി വീണ്ടും വഷളായി . വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അന്ത്യം . സംസ്കാരം വെള്ളിയാഴ്ച നടക്കും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *