Your Image Description Your Image Description

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയിലെ വനിതാഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തെ പ്രതിഷേധിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞദിവസം ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധരണയായത് .

ആര്‍.ജി കര്‍ ആശുപത്രിയിലെ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ഉറപ്പുതന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്ന് ആര്‍ഡിഎ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

സുപ്രീം കോടതി ഈ വിഷയത്തില്‍ ഇടപെട്ടതിനെ തുടർന്ന് സര്‍ക്കാരിന് താക്കീത് നല്‍കിയിരുന്നു. പിന്നാലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷയെ മുൻനിർത്തി ദേശീയ മാര്‍ഗരേഖയുണ്ടാക്കാന്‍ പത്തംഗ ദൗത്യസേനയെ നിയോഗിച്ചിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്
അന്വേഷണപുരോഗതി സി.ബി.ഐ.യും ആശുപത്രിയിലുണ്ടായ അതിക്രമങ്ങളേക്കുറിച്ച് സംസ്ഥാന സര്‍ക്കാരും വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായി .

സമരം നടത്തുന്നവര്‍ക്കുമേല്‍ ബംഗാള്‍ സര്‍ക്കാര്‍ അധികാരപ്രയോഗം നടത്തരുതെന്നും ആര്‍.ജി. കര്‍ ആശുപത്രിയില്‍ സി.ഐ.എസ്.എഫ്. സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു. ശേഷം സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും അഭ്യര്‍ഥിച്ചിരുന്നു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *