Your Image Description Your Image Description
എടരിക്കോട്: ‘ഫ്ളൈ ഹൈ, സേ ബൈ’ എന്ന ശീർഷകത്തിൽ മഴവിൽ സംഘം മെമ്പർഷിപ് കാമ്പയിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും മെമ്പർഷിപ് പ്രവർത്തനങ്ങൾ നടക്കും. മെമ്പർഷിപ് കാമ്പയിൻ ജില്ലാ ഉദ്‌ഘാടനം പൊന്മള സെക്ടറിലെ കിഴക്കേതല യൂണിറ്റിൽ സമസ്ത സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവഹിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ അബ്ദുൽ ഹഫീള് അഹ്‌സനി, സെക്രട്ടറി സി കെ സാലിം സഖാഫി, കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ ഹുസ്സൈൻ ബുഖാരി സംബന്ധിച്ചു. മെമ്പർഷിപ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റുകളിൽ സ്ക്വാഡ് രൂപീകരണം, സ്ക്വാഡ് സിറ്റിംഗ്, ഫ്ലാഷ് ഫോർവേഡ് – സെക്ടർ കലാ ജാഥ എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *