Your Image Description Your Image Description

സാവോപോളോ : ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ബ്രസീലിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച ഏതാനും തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന തന്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നു സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടർ ഡി മോറേസ് ഭീഷണിപ്പെടുത്തിയെന്ന് എക്സിന്റെ ആരോപണം. തുടർന്ന് ജഡ്ജിയുടെ ഉത്തരവ് പുറത്തുവിടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലോൺ മസ്ക് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി പ്രവർത്തനം നിർത്തുന്നുവെന്നാണ് എക്സ് വിശദീകരണം നൽകി .

ആദ്യമാണു ജസ്റ്റിസ് മൊറേസ് മുൻ പ്രസിഡന്റ് ജയ്ർ ബൊൽസൊനാരോയുമായി ബന്ധപ്പെട്ട തീവ്രവലതുപക്ഷ അക്കൗണ്ടുകളിലെ ഉള്ളടക്കം കൂട്ടത്തോടെ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. തുടർന്ന് ഇതു ജനാധിപത്യമല്ല, സെൻസർഷിപ്പാണ് എന്നു വാദിച്ചു കമ്പനി എതിർപ്പ് പ്രകടിപ്പിക്കുകയും . ഓഫിസ് പൂട്ടിയാലും തുടർന്നും ബ്രസീലിൽ എക്സ് ലഭ്യമാകുമെന്ന് മസ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *