Your Image Description Your Image Description

പത്തനംതിട്ട: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പ സേവാസമാജം.

നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ് വാങ്ങി പകരം നെയ് നല്‍കാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പസേവാസമാജം വ്യക്തമാക്കി.

വെർച്ചല്‍ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. തീർത്ഥാടകർക്ക് ഇൻഷുറൻസ് എന്ന പേരില്‍ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
തീരുമാനങ്ങള്‍ പിൻവലിച്ചില്ലെങ്കില്‍ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച്‌ പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കും
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തില്‍ ഒരു ദിവസം പരമാവധി 80,000 പേരെ ദർശനത്തിന് അനുവദിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *