Your Image Description Your Image Description

വണ്ടിക്കമ്പനികളുടെ ചാകരയാണ് ഉത്സവ സീസണ്‍. അടുത്ത മാസം കേരളം ഓണം ആഘോഷിക്കാന്‍ പോകുകയാണ്. ചിങ്ങം ദേ പുലര്‍ന്ന് കഴിഞ്ഞു.

സ്വാതന്ത്ര്യ ദിനവും രക്ഷാബന്ധനുമടക്കം ഈ മാസവും ആഘോഷങ്ങള്‍ക്ക് കുറവില്ല. ഉത്സവ സീസണ്‍ പടിവാതിലില്‍ എത്തിനില്‍ക്കുമ്ബോള്‍ നിരവധി വാഹന നിര്‍മാതാക്കള്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം െചയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളാണ് മുന്‍പന്തിയില്‍. ഇന്ത്യയിലെ പ്രമുഖ ഇവി നിര്‍മാതാക്കളായ ഒകായ ഇലക്‌ട്രിക് വെഹിക്കിള്‍സ് (Okaya EV) തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലുടനീളം ഓഗസ്റ്റ് മാസത്തേക്ക് മാത്രമായി ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുത വാഹനങ്ങളിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവരെ കാത്ത് നിരവധി ഫിനാന്‍സ് സ്‌കീമുകളും അവര്‍ ഒരുക്കിയിട്ടുണ്ട്. ഒകായയില്‍ നിന്നുള്ള ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെറും 1 രൂപ നല്‍കി ഇഷ്ടപ്പെട്ട മോഡല്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഈ മാസം ഒകായ ഇവികള്‍ വാങ്ങുന്നവര്‍ക്ക് 31,000 രൂപ വരെയാണ് ആനുകൂല്യം ലഭ്യമാകുക. സ്‌റ്റോക്ക് തീരുന്നത് വരെ മാത്രമായിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് കമ്ബനി പ്രത്യേകം ഓര്‍മിപ്പിച്ചിട്ടുണ്ട്.

ഒകായയുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വിലകള്‍ മുമ്ബത്തേക്കാള്‍ വളരെ കുറവാണ്. ഓഗസ്റ്റ് ഓഫര്‍ വന്നതോടെ 74,899 രൂപ മുതല്‍ ഒകായയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ലൈനപ്പ് തുടങ്ങുന്നു. ഫ്രീഡം ഇ-സ്‌കൂട്ടറാണ് ഈ വിലയില്‍ ലഭ്യമാകുക. ഫ്‌ലാഗ്ഷിപ്പ് ഇ-സ്‌കൂട്ടര്‍ മോഡലായ മോട്ടോഫാസ്റ്റിന് ഇപ്പോള്‍ 1.29 ലക്ഷം രൂപയാണ് വില. മോട്ടോഫാസ്റ്റിന് മുമ്ബ് 1.54 ലക്ഷം രൂപ നല്‍കേണ്ടിയിരുന്നു.

മുന്‍ വിലയായ 1.34 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ 1.09 ലക്ഷം രൂപയ്ക്ക് ഫാസ്റ്റ് F3 ലഭ്യമാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. ഉപഭോക്താക്കള്‍ക്ക് വാഹനം കൂടുതല്‍ പ്രാപ്യമാക്കാന്‍ വേണ്ടി ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും കമ്ബനി ഓഫര്‍ ചെയ്യുന്നു. 100 ശതമാനം വരെ ലോണ്‍ ലഭ്യമാക്കുന്നുണ്ട്. 6.99 ശതമാനം മുതലാണ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാകും. 2,999 രൂപ മുതല്‍ മാസതവണകള്‍ ആരംഭിക്കുന്നു.

ഒകായയുടെ ലക്ഷ്വറി വിഭാഗമായ ഫെറാറ്റോ പുറത്തിറക്കുന്ന ഡിസ്റപ്റ്റര്‍ ഇലക്‌ട്രിക് മോട്ടോര്‍സൈക്കിള്‍ ഓഫര്‍ ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഈ വര്‍ഷമാദ്യം 1.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ഫ്രണ്ട് ആപ്രോണില്‍ ഇരട്ട-എല്‍ഇഡി ഹെഡ്ലാമ്ബ് സജ്ജീകരണമുള്ള ഒരു ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്ക് ലുക്കിലാണ് ഫെറാറ്റോ ഡിസ്റപ്റ്റര്‍ കാണപ്പെടുന്നത്.

ഫ്‌ലോട്ടിംഗ് ടെയില്‍ സെക്ഷന്‍, സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഫെയറിംഗിലെ സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവ മറ്റ് വിഷ്വല്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലിലാണ് ഇത് ഓടുന്നത്. ഇന്‍ഫെര്‍നോ റെഡ്, തണ്ടര്‍ ബ്ലൂ, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് ലഭ്യമാകും.

6.37 kW (8.54 bhp) പീക്ക് ഔട്ട്പുട്ടുള്ള ഒരു മിഡ് മൗണ്ടഡ് പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോറാണ് ഡിസ്റപ്റ്ററിന്റെ കരുത്ത്. ചെയിന്‍ ഡ്രൈവ് സിസ്റ്റം വഴി റിയര്‍ വീലിലേക്ക് പവര്‍ കൈമാറ്റം ചെയ്യുന്നു. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെയാണ് ഈ ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളിന്റെ വേഗത. ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ ഓഫറിലുണ്ട്. കൂടാതെ, ഒരു റിവേഴ്‌സ് അസിസ്റ്റ് മോഡും ഉണ്ട്.

4 kWh LFP ബാറ്ററിയില്‍ നിന്നാണ് മോട്ടോര്‍ പവര്‍ എടുക്കുന്നത്. ഒറ്റ ചാര്‍ജില്‍ 129 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ അഞ്ച് മണിക്കൂര്‍ സമയമെടുക്കും. ബാറ്ററിക്ക് 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. ഫീച്ചര്‍ വശം നോക്കുമ്ബോള്‍ ജിപിഎസ് കണക്റ്റിവിറ്റി, ജിയോ ഫെന്‍സിംഗ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍ ഫംഗ്ഷണാലിറ്റി എന്നിവയുമായി സംയോജിപ്പിച്ച ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ വരുന്നു.

ഓപ്ഷണല്‍ ആക്സസറിയായി സൗണ്ട് ബോക്സും ഒകായ വാഗ്ദാനം ചെയ്യുന്നു. ഒകായയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ 600 ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കമ്ബനി പൊതുമേഖല എണ്ണക്കമ്ബനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി കൈകോര്‍ത്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ ഇലക്‌ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നത് കൂടിയാണ് ഒകായ ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *