Your Image Description Your Image Description

കൊച്ചി : പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയില്‍. അഞ്ചുദിവസത്തെ നിർബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മോഹൻലാലിനെ ഇന്ന് രാവിലെ പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . താരം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . ആശുപത്രി അധികൃതരാണ് താരത്തിന്റെ ചികിത്സ വിവരം പുറത്തുവിട്ടത്.

പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അണുബാധയെന്നാണ് ഡോക്ടറുടെ നിഗമനം . താരത്തോട് ഡോക്ടർ തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത് .

 

Leave a Reply

Your email address will not be published. Required fields are marked *