Your Image Description Your Image Description

കൊച്ചി : ഷെയിൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്ത ഹാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്‌. ചിത്രത്തിൽ സാക്ഷി വൈദ്യ, ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ രചന നിഷാദ്‌ കോയയാണ്‌ . ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിന് ഉണ്ട് .

അണിയറ പ്രവർത്തകർ ഈ ചിത്രത്തെ ‘ഇതൊരു ഗംഭീര പ്രണയകാവ്യം’ എന്ന തലക്കെട്ടോട്‌ കൂടിയാണ്‌ ടീസർ പുറത്തിറക്കിയിരിക്കുന്നത്‌. ചിത്രം മലയാളത്തിന് പുറമെ മറ്റു ഭാഷകളായ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നിവയിൽ ഒരേ സമയം റിലീസ് ചെയ്യും. നന്ദഗോപൻ വി ആണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ: രവി ചന്ദ്രൻ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *