Your Image Description Your Image Description

വാഷിങ്ടൻ : ടെക്സസിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് , ഭാര്യ പ്രദീപ, മകൾ ആൻഡ്രിൽ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അതേസമയം ഇവരുടെ മകൻ ആദിർയാൻ സംഭവസമയത്ത് കൂടെ ഉണ്ടായിരുന്നില്ല . അതിനാൽ ആദിർയാൻ അപകടത്തിൽ നിന്നു രക്ഷപെട്ടു .

അതേസമയം അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. 112 കിലോമീറ്റര്‍ വേഗത്തിലാണ് അരവിന്ദും കുടുംബവും സഞ്ചരിച്ച കാർ ഉണ്ടായിരുന്നത് . അതേസമയം ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നു സഞ്ചരിച്ചത് .

ആന്‍ഡ്രില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡാലസ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനുള്ള ഒരുക്കത്തിലിടെയായിരുന്നു അപകടം ഉണ്ടായത് . എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ്
പൊലീസിന്റെ പ്രഥമിക നിഗമനം .

Leave a Reply

Your email address will not be published. Required fields are marked *