Your Image Description Your Image Description

മംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയിലുള്ള തിരച്ചിലിൽ നിർണായക പുരോഗതിയെന്നു സൂചന. ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു. ഇത് അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയിക്കുന്നത്.

ലോഹഭാഗം രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയാണ്. നദിയിൽനിന്നു കയർ പുറത്തെടുത്തിട്ടുണ്ടെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് തന്റെ ലോറിയുടേതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരവധി ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്‍റെ വാഹനത്തിന്‍റേതാണെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, നദിയിൽ മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപ്പെ ഉൾപ്പെടെയുള്ള നേതൃത്വത്തിൽ അർജുനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്. ഇന്നലെ പെയ്ത മഴയിൽ വെള്ളം കലങ്ങിയതിനാൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. നദിയിൽ ആൽമരം ഉള്ള ഭാഗം നേരത്തെ അടയാളപ്പെടുത്തിയിരുന്നു. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്താനാണു നീക്കം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *