Your Image Description Your Image Description

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ വച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ തെരഞ്ഞെടുത്തു . മികച്ച ജനപ്രിയ ചിത്ര൦ ബ്ലെസി പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതമാണ്. അതിൽ മികച്ച അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. തുടർന്ന് ഈ സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു .ഒപ്പം ബ്ലസ്സിക്ക് മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ഊർവ്വശി ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു .ഒപ്പം ബീന ആർ ചന്ദ്രനും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനയത്തിനുള്ള പുരസ്കാരം പങ്കിട്ടു.

മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍. (കാതല്‍) . മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍).

മികച്ച നവാഗത സംവിധായകൻ ഫാസിൽ റസാഖ് (തടവ് ) . മികച്ച ഗായകനായി വിദ്യാധരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു. ഗായിക ആൻ ആമി ചിത്രം പാച്ചുവും അത്ഭുത വിളക്കും. മകിച്ചഗാന രചയിതാവ് ഹരീഷ് മോഹനനാണ്. മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ)

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ) എന്നവരും പുരസ്കൃതരായി

മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)

മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു

മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)

മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)

മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)

മികച്ച രചന: മഴവിൽ കണ്ണിലൂടെ സിനിമ

അഭിനയം പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം)

പ്രത്യേക പരാമർശം: കൃഷ്ണൻ (ജെെവം)

പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതൽ ദി കോർ)

മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു

മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് .കൂടാതെ സംവിധായകൻ പ്രിയാനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളുമായി .

ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇവയിൽ പകുതിയിൽ ഏറെയും പ്രേക്ഷകരുടെ മുന്നിൽ എത്താത്ത ചിത്രങ്ങളായിരുന്നു . അതിൽ നവാഗതരുടെ 84 ചിത്രങ്ങളും ലിസ്റ്റിൽ ഉണ്ടായിരുന്നു . മാത്രമല്ല കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ അധികവും മത്സരത്തിനെത്തി. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു മത്സരത്തിനായുള്ള സ്‌ക്രീനിങ് നടന്നത് .

Leave a Reply

Your email address will not be published. Required fields are marked *