Your Image Description Your Image Description

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ പുതിയ നിയമാവലിയുമായി സി.ബി.എസ്.ഇ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന് നിയമാവലിയില്‍ പറയുന്നു. വിദ്യാഭ്യാസം, കായികം തുടങ്ങിയ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

ചില പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍-.

1) കെട്ടിടങ്ങളും ക്യാംപസുകളും ഭിന്നശേഷി സൗഹൃദമായിരിക്കണം.
2) വ്യക്തിഗത ആവശ്യങ്ങള്‍ പരിഗണിച്ച് താമസസൗകര്യം നല്‍കണം
3) അക്കാദമികപരമായും സാമൂഹികപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന തരത്തിലുള്ള പ്രോത്സാഹനം നല്‍കണം
4) കേള്‍വി ശക്തി നഷ്ടമായവര്‍ക്കോ കാഴ്ച ശക്തി നഷ്ടമായവര്‍ക്കോ അവരവരുടെ ഭാഷ ഉപയോഗിക്കാനുളള സഹായം
5) പഠന വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി അവ അതിജീവിക്കാന്‍ സഹായിക്കുക
6) ഗതാഗതത്തിനുള്ള സൗകര്യമൊരുക്കി നല്‍കണം.

 

 

Leave a Reply

Your email address will not be published. Required fields are marked *