Your Image Description Your Image Description

തേഞ്ഞിപ്പാലം: ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ബെസ്റ്റ് റിസര്‍ച്ച് പേപ്പര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഡോ. കെ.പി. ഹരിദാസന്‍ സ്മരണാര്‍ഥമുള്ളതാണീ അവാർഡ്. മുണ്ടക്കൈ, വിലങ്ങാട് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മനുഷ്യനും പ്രകൃതിയുമാണ് വിഷയം. കേരളം: പ്രകൃതിയും മനുഷ്യനും (kerala: people and nature) എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പി.ജി. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ പ്രബന്ധങ്ങള്‍ തയ്യാറാക്കി അയ്ക്കാം.

അവസാന തീയതി സെപ്റ്റംബര്‍ 20 ആണ്. ജഡ്ജിങ് പാനല്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെയും രണ്ടാമത്തെയും മികച്ച പ്രബന്ധങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഫലകവും ലഭിക്കും. അവാര്‍ഡുകള്‍ ഒക്ടോബറില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഡോ. കെ.പി. ഹരിദാസന്‍ അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.haridasanfoundation.in/home

 

 

Leave a Reply

Your email address will not be published. Required fields are marked *